Jpm College

Latest News

ഇൻ്റർ-ഡിപ്പാർട്ട്മെൻ്റ് വോളീബോൾ ടൂർണമെൻ്റ് സംബന്ധിച്ചുള്ള പൊതുനിർദ്ദേശങ്ങൾ. 1. ഒരു ടീമിന് 25 - പോയിൻ്റ് വീതമുള്ള രണ്ട് സെറ്റ് ഉണ്ടായിരിക്കുന്നതാണ്. മൂന്നാം സെറ്റ് 15- പോയിൻ്റിന് ആയിരിക്കും. 2. ഒരു മത്സരം പൂർത്തിയാകുമ്പോൾതന്നെ അടുത്ത മത്സരത്തിനുള്ള ടീമുകൾ ഗ്രൗണ്ടിൽ എത്തേണ്ടതാണ്. 3. മത്സരത്തിനുള്ള ടീമുകൾ ആദ്യമത്സരത്തിന്റെ ആദ്യ സെറ്റ് കഴിയുമ്പോൾ ടോസിനായ് വരേണ്ടതാണ്. 4. ടീം മീറ്റിംഗുകൾ തൊട്ടുമുമ്പുള്ള മത്സരം നടക്കുമ്പോൾതന്നെ നടത്തേണ്ടതും മത്സരം പൂർത്തിയായാൽ ഉടൻതന്നെ ഗ്രൗണ്ടിലേക്ക് എത്തേണ്ടതുമാണ്. 5. സ്റ്റാൻഡിംഗ് രീതിയിലാണ് മത്സരം നടത്തുന്നത്. 6. തർക്കങ്ങൾ ഉണ്ടാകുകയാണെങ്കിൽ ക്യാപ്റ്റന്മാർ മാത്രം അമ്പയറുമായി സംസാരിക്കുക. 7. അമ്പയറുടെ തീരുമാനം അന്തിമതീരുമാനമാണ്. 8. കളിക്കാർ ഷൂസ്, ലോവർ, ബനിയൻ എന്നിവ ഉപയോഗിക്കേണ്ടതാണ്. 9. കോളേജ് യൂണിഫോം അനുവദിക്കുന്നതല്ല. 10.ലൈനിൽ ബോൾ സ്പർശിച്ചാൽ ഔട്ടായ് പരിഗണിക്കുന്നതാണ്. 11.പങ്കെടുക്കുന്നവർ ചൊവ്വാഴ്ച (06/02/2024) വൈകിട്ട് 3.10 pm-നു മുമ്പായ് അതാത് ഡിപ്പാർട്ട്മെൻ്റ് മേധാവിയുടെ അനുമതിയോടെ സ്പോർട്സ് ഇൻ-ചാർജ്, സനു സാറിൻ്റെ ( ടൂറിസം ഡിപ്പാർട്ട്മെന്റ് ) പക്കൽ പേരു നൽകേണ്ടതാണ്.