Jpm College

Latest News

പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക്  ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ യൂണിവേഴ്സിറ്റികളും  കോഴ്സുകളും തിരഞ്ഞെടുക്കുവാൻ സഹായിക്കുന്ന വിദ്യാഭ്യാസ, കരിയർ ഗൈഡൻസ് സെമിനാർ ജെ. പി. എം. കോളേജിൽ നടത്തപ്പെടുന്നു.

സെമിനാറിനെ തുടർന്ന് ക്വിസ്,  മൊബൈൽ ഫോട്ടോഗ്രഫി, ഫുട്ബോൾ പെനാൽറ്റി ഷൂട്ടൗട്ട് മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. 

 മത്സരങ്ങൾക്കുള്ള പൊതുനിർദ്ദേശങ്ങൾ 
 
1. പ്ലസ് ടു പഠനം കഴിഞ്ഞ് ഉപരിപഠനത്തിന്  തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടിയാണ്  പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
2.രജിസ്ട്രേഷൻ സൗജന്യമായിരിക്കും.
3.പ്ലസ് ടു പഠനം പൂർത്തിയാക്കിയതിന്റെ ഏതെങ്കിലും രേഖ (സ്കൂൾ ഐഡി കാർഡ്, എക്സാം ഹാൾ ടിക്കറ്റ്, സ്കൂൾ സീൽ പതിച്ച ഹെഡ്മാസ്റ്ററിന്റെയോ അധ്യാപകരുടെയോ കത്ത്, ഫീ റെസിപ്റ്റ് തുടങ്ങിയവ) പ്രസ്തുത ദിവസം ഹാജരാക്കേണ്ടതാണ്.
4.ഒരു സ്കൂളിൽ നിന്നും ഒരു മത്സരത്തിന് ഒന്നിൽക്കൂടുതൽ ടീമുകൾക്ക്   പങ്കെടുക്കാവുന്നതാണ്. എന്നാൽ ഒരു വിദ്യാർത്ഥിക്ക്  ഒരു ടീമിൽ മാത്രമേ പങ്കെടുക്കാൻ കഴിയുകയുള്ളു.
5.രജിസ്ട്രേഷൻ നടത്തിയർക്ക് മാത്രമേ ഗ്രൂപ്പ് അംഗത്വം ലഭിക്കുകയുള്ളു.
6.വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

 മൊബൈൽ ഫോട്ടോഗ്രാഫി 

1.മത്സരവിഷയം അന്നേദിവസം നൽകുന്നതായിരിക്കും.
2. പ്രസ്തുതദിവസം, അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ പകർത്തുന്ന അസ്സൽ  ഫോട്ടോ മാത്രമേ മത്സരത്തിൽ ഉൾപ്പെടുത്തുകയുള്ളു.
3.ഒരു മത്സരാർത്ഥിയിൽനിന്നും ഒരു ഫോട്ടോയാണ് പരിഗണിക്കുന്നത്.

 ക്വിസ്സ് 

1.ഒരു ടീമിൽ രണ്ടുപേർ ഉണ്ടായിരിക്കണം.
2.കേരളം - കല, കായികം, സംസ്ക്കാരം, രാഷ്ട്രീയം എന്ന വിഷയത്തിലായിരിക്കും മത്സരം സംഘടിപ്പിക്കുക.

 ഫുട്ബോൾ പെനാൽറ്റി  ഷൂട്ട്‌ഔട്ട്‌ 

1.ഒരു ഗോളിയും സബ്സ്റ്റിറ്റ്യൂട്ടും ഉൾപ്പെടെ  ഏഴുപേരടങ്ങുന്ന ടീമിനാണ് മത്സരത്തിൽ പങ്കെടുക്കാനാവുക.


സെമിനാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും, https://forms.gle/iqCBDq7gcyAhUAE59 - ഈ ഗൂഗിൾ ഫോം ഫിൽ ചെയ്യുകയോ, www.jpmcollege.ac.in എന്ന കോളേജ് വെബ്സൈറ്റ് സന്ദർശിക്കുകയോ 99618 44349, 96055 95933 എന്നീ ഫോൺനമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക