Jpm College

Latest News

നെഹ്രു യുവകേന്ദ്രയുടെയും സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെയും വിമിന്‍ സെല്ലിന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഗുജറാത്തി ഡാന്‍സ് ഫിയസ്റ്റ സംഘടിപ്പിക്കുന്നു. ഈ വരുന്ന 15 -ാം തിയതി വെള്ളിയാഴ്ച ഗുജറാത്തില്‍ നിന്നുമുള്ള ഇരുപതോളം കലാകാരന്മാര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ തനതുനൃത്തരൂപങ്ങള്‍ ഉള്‍പ്പെടെ അവതരിപ്പിക്കും. കേരളത്തിലെ തനതു നൃത്തകലാരൂപങ്ങള്‍ കോളേജിലെ വിദ്യാര്‍ത്ഥികളും അവതരിപ്പിക്കും. കോളേജ് മാനേജര്‍ ഫാ. എബ്രാഹം പാനികുളങ്ങര ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. ഇന്ത്യയുടെ സവിശേഷമായ സാംസ്കാരിക വ്യത്യസ്തതകള്‍ മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തി അഞ്ചാം വാര്‍ഷികത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്ന് പ്രിന്‍സിപ്പല്‍ ഡോ. സാബു അഗസ്റ്റിന്‍ അറിയിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മിസ് ആര്യനാഥ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.